പത്തനംതിട്ട: ലോകത്തിന്റെ കാവൽ വിളക്കാണ് മഹാത്മാജിയെന്ന് പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനാചരണ പരിപാടികളും രക്തദാന ചടങ്ങുകളും ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ,ലാലുജോൺ, ജോമോൻ,ആരിഫ്ഖാൻ, മനോഷ്‌കുമാർ, സ്റ്റാലിൻ മാത്യു, സിജോ എം.ജോൺ, ജെറിൻ തോട്ടുപുറം,യാസിർ മുഹമ്മദ്, ഖാലിദ്,റംഷാദ്, ബൈജു,അഫ്സൽ പന്തളം, സ്റ്റീവ്, ഷിബിൻ, ആദിൽ, ബഷീർ മുഹമ്മദാലി, സുൽഫി, ഹാരിസ്, എന്നിവർ പ്രസംഗിച്ചു. ബ്ലഡ് ഫോർ ദ നേഷൻ എന്ന മുദ്രാവാക്യവുമായി ആയിരം പ്രവർത്തകരുടെ രക്തദാനസേനയ്ക്ക് രൂപം നൽകുന്നതിനും തീരുമാനമായി.