മല്ലപ്പള്ളി: പഞ്ചായത്ത്,റോട്ടറി ക്ലബ്,സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, കീഴ്വായ്പ്പൂര് പൊലീസ്, എക്‌സൈസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. സ്വകാര്യ ബസ് സ്റ്റാൻഡിൽ ശുചീകരണപ്രവർത്തനങ്ങളോടെ ആരംഭിച്ച വാരാഘോഷം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.സി.കുര്യൻ അദ്ധ്യക്ഷനായിരുന്നു. ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, കീഴ്വായ്പ്പൂര് എസ്.ഐ. ബി. ആദർശ്,സോജൻ മാത്യു,പി.കെ. ജയൻ,സാം കെ.സലാം, എക്‌സൈസ് ഓഫീസർ ബിജു, ടീന, ഹെൽത്ത് ഒ.വി.ജയശ്രീ, ബൈജു, രാജൻ,രാജേന്ദ്രൻ ജെ.തുടങ്ങിയവർ പ്രസംഗിച്ചു.