arun
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ അരുൺ

അടൂർ: വീട്ട് മുറ്റത്ത് നിന്ന യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ആനന്ദപ്പള്ളി തട്ട വിജയവിലാസത്തിൽ വി.അരുൺ (32)നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു ആക്രമണം. വലത് കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ അരുണിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഒരു മാസം മുമ്പും മങ്കുഴി സ്കൂളിന് സമീപത്ത്‌ സ്ത്രീ ഉൾപ്പെടെ രണ്ടു പേരേ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു.