konni-udf

കോന്നി: ആക്രമ,കൊലപാതക രാഷ്ടീയത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള വിധിയെഴുത്ത് കോന്നി ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്ന് എ.ഐ.സി.സി അംഗം പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി , ഡോ.ശൂരനാട് രാജശേഖരൻ, വി.പി.സജിന്ദ്രൻ എം.എൽ എ, ബാബു ജോർജ്ജ് , അഡ്വ.പഴകുളം മധു ,പി.എ. സലിം ,ബാബു പ്രസാദ് , മാത്യു കുളത്തൂങ്കൽ, മാലേത്ത് സരളാദേവി, അഡ്വ.ഹരിദാസ് ഇടത്തിട്ട, എസ്. സന്തോഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ് , സാമുവേൽ കിഴക്കുപുറം, റോബീൻ പീറ്റർ, പ്രൊഫ. ഡി.ബാബു ചാക്കോ, അബ്ദുൾ മുത്തലീഫ്, ജോൺസൺ നിരവത്ത്, ശാന്തിജൻ ചൂരക്കുന്നേൽ , സീതത്തോട് രാമചന്ദ്രൻ, കെ.എസ്.ജോസ്, റോയി ഏഴികത്ത്, ചിറ്റൂർ ശങ്കർ , മാത്യു ചെറിയാൻ, എലിസബേത്ത് അബു, എസ്.വി.പ്രസന്നകുമാർ, എം.വി ഫിലിപ്പ്, റെജി പൂവത്തൂർ , ഹരികുമാർ പൂതംങ്കര, സജി കൊട്ടയ്ക്കാട് ,അഡ്വ.ഡി. ഭാനുദേവൻ എന്നിവർ പ്രസംഗിച്ചു.