sob-rajasekharan
കവിയൂർ രാജശേഖരൻ

തിരുവല്ല: കവിയും കവിയൂർ എൻ.എസ്.എസ് ടി.ടി.ഐ റിട്ട. പ്രിൻസിപ്പലുമായിരുന്ന പടിഞ്ഞാറ്റുശേരി പെരുമ്പൂക്കാട്ട് രാജലക്ഷ്മി ഭവനിൽ പി.എസ്.രാജശേഖരൻ പിള്ള (കവിയൂർ രാജശേഖരൻ ​76 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30നു വീട്ടുവളപ്പിൽ. ഭാര്യ: ചേപ്പാട് മഞ്ഞാടിയിൽ പടീറ്റതിൽ എസ്. സുശീല (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: എസ്. രഞ്ജു (പി.എസ്.സി ഓഫീസ്, കോട്ടയം), എസ്.രാജി (യു.എസ്). മരുമക്കൾ: നോജ് വർമ്മ, സതീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.