പത്തനംതിട്ട : കോളേജ് ജംഗ്ഷനടുത്ത് സന്തോഷ് മുക്കിൽ കാറും ബസും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. പത്തനംതിട്ട സ്വദേശിയായ യുവതി സഞ്ചരിച്ചിരുന്ന കാറാണ് ബസുമായി കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 11.45നായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് പന്തളത്തിന് പോകുകയായിരുന്ന സ്വകാര്യ ബസിന് മുമ്പിലേക്ക് യുവതിയുടെ കാർ പെട്ടന്ന് വെട്ടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്വകാര്യ ബസ് സമീപമുള്ള ട്രാൻസ്ഫോമറിന്റെ വശത്തുള്ള കമ്പിയിൽ ഇടിച്ച് നിന്നു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ബസിലെ മൂന്ന് യാത്രക്കാർക്ക് ചെറിയ പരിക്കുണ്ട്. ഇവിടം സ്ഥിരം അപകടമേഖലയാണ്. മാസങ്ങൾക്ക് മുമ്പ് ഇവിടെ ബൈക്ക് ഇടിച്ച് വൃദ്ധമരിച്ചിരുന്നു. അമിത വേഗതയിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്.