മല്ലപ്പള്ളി- പുല്ലാട് റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്വായ്പ്പൂര് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയൻ ചെങ്കല്ലിൽ, പ്രകാശ്കുമാർ വടക്കേമുറി, റീനാ യുഗേഷ്, അനന്തകൃഷ്ണൻ, സന്തോഷ് എം.കെ. ഉണ്ണിക്കൃഷ്ണൻ മുതുമരം, ദിലീപ് ഉത്രം, മനോജ് വടക്കേടത്ത്, ജയൻ ഞാലിമുറിയിൽ, മണിക്കുട്ടൻ കാട്ടാമല, വിജയൻകുട്ടി, സുരേഷ് ചാലുങ്കൽ, സുനിൽ നാരകത്താനി തുടങ്ങിയവർ പ്രസംഗിച്ചു.