തിരുവല്ല: എം ജി സർവകലാശാല വനിത ഫുട്ബോൾ കിരീടം ഇത്തവണയും തിരുവല്ല മാർത്തോമ്മ കോളേജ് സ്വന്തമാക്കി. തുടർച്ചയായ 27 -ാം വർഷമാണ് കോളേജ് വിജയകിരീടം ചൂടുന്നത്. തിരുവല്ല മാർത്തോമ്മാ കോളേജിൽ 9 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആലുവ യു.സി കോളേജിനാണ് രണ്ടാംസ്ഥാനം. കാലടി ശ്രീശങ്കര കോളേജ് മൂന്നാം സ്ഥാനത്തെത്തി. ആദ്യറൗണ്ട് മത്സരങ്ങളിൽ നിന്ന് മാർത്തോമ്മാ, ആലുവ യു.സി കോളേജ്, എറണാകുളം മഹാരാജാസ്, കാലടി ശ്രീശങ്കര എന്നീ ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ അവസാന റൗണ്ട് മത്സരങ്ങൾക്കായി യോഗ്യത നേടി.