kudumbasree
വെച്ചൂച്ചിറയിലെ കുടുംബശ്രീ വിപണന കേന്ദ്രം

റാന്നി: കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും തുക അനുവദിച്ച് പ്രവർത്തനമാരംഭിച്ച വെച്ചൂച്ചിറ വിപണ കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. വെച്ചൂച്ചിറ പഞ്ചായത്ത് സൗജന്യമായി നൽകിയ പഞ്ചായത്ത് കെട്ടിടത്തിലാണ് വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ മാസങ്ങളായി ഇതിന്റെ പ്രവ‌ർത്തനം നടക്കുന്നില്ല. രാത്രി കാലങ്ങളിൽ അകത്തെ ഷട്ടർ അടച്ചിടാറില്ല. കാരണം വിപണന കേന്ദ്രത്തിൽ കാർഷിക ഉൽപ്പന്നങ്ങളോ, കുടുംബശ്രീ ഉൽപ്പന്നങ്ങളോ ഒന്നും തന്നെയില്ല. കുടുംബശ്രീ മിഷനിൽ നിന്ന് തുക തട്ടിയെടുക്കാനുള്ള താല്പര്യമാണ് വിപണനത്തിനുള്ളതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ മിഷൻ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.നടത്തി‌പ്പ് അംഗങ്ങൾക്കെതിരെ കുടുംബശ്രീയിൽ നിന്നുതന്നെ ആക്ഷേപം ഉയരുന്നുണ്ട്.