തിരുവല്ല: എസ്.എൻ.ഡി.പി യോഗം മുത്തൂർ ശാഖയിൽ നടന്ന ശ്രീനാരായണ കലോത്സവത്തിൽ ഗുരുദേവൻ കുടുംബയൂണിറ്റ് എവറോളിംഗ് ട്രോഫി നേടി. സി.കേശവൻ കുടുംബയൂണിറ്റ് രണ്ടാം സ്ഥാനവും ചെമ്പഴന്തി കുടുംബയൂണിറ്റ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി.യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സമ്മാനദാനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ജയൻ തുമ്പയിൽ, യൂണിയൻ ധർമ്മസേന കൺവീനർ രാജേഷ് മേപ്രാൽ, ശാഖാ വൈസ് പ്രസിഡന്റ് പ്രൊഫ.സുബാഷ് ബോസ്, യൂണിയൻ കമ്മിറ്റിയംഗം കെ.കെ.പുരുഷോത്തമൻ, കമ്മിറ്റിയംഗങ്ങളായ കൊച്ചുകുഞ്ഞ്, ജയരാജ്, ശോഭാ വിനു, വനിതാ സംഘം പ്രസിഡന്റ് സുജാത പ്രസന്നൻ, സെക്രട്ടറി സുജാത മതിബാലൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി ചിന്തുരാജ് എന്നിവർ പ്രസംഗിച്ചു.