പന്തളം : പഴകുളം മേട്ടുപുറം സ്വരാജ്ഗ്രന്ഥശാലയിൽ വിജയദശമിദിനത്തിൽ നടത്തിയ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചവരിൽ തൊണ്ണൂറുവയസുകാരിയും. പഴകുളം പൊന്മാന ചരുവിളയിൽ സുലൈഖ ബീവി യാണ് അക്ഷരം പഠിക്കാനൊരുങ്ങുന്നത്. ഗ്രന്ഥശാലയിലെ സീനിയർ സിറ്റിസൺഫോറം, വനിതാ വേദി എന്നിവയുടെ പ്രവർത്തകയാണ് സുലൈഖ ബീവി . വല്ലന അമ്മച്ചി എന്നാണ് നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്നത്. സാക്ഷരതാ തുല്ല്യതാപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്.. വിദ്യാരംഭചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം മുണ്ടപ്പള്ളി തോമസ് അക്ഷരദീപം തെളിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മീരാസാഹിബ്, എൻ.മുരളി, എസ്. അൻവർഷാ എന്നിവർ ഗുരുക്കന്മാരായിരുന്നു.. ബാലവേദി അംഗങ്ങളുടെ സംഗീതാർച്ചനയും നടന്നു.
-----------------------
(ഫോട്ടോ അടിക്കുറുപ്പ്) - പഴകുളംമേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയിൽ നടന്നഎഴുത്തിനിരുത്തൽ ചടങ്ങിൽ എൻ.മുരളി കുടശനാ സുലൈഖാ ബീവിയെ ആദ്യാക്ഷരം എഴുതിക്കുന്നു.