മല്ലപ്പള്ളി: മഹാത്മാ ഗ്രന്ഥശാലയുടെ ഉദ്ഘാടനം ചുങ്കപ്പാറയിൽ കേരളാ ഫോക് ലോർ അക്കാഡമി ചെയർമാൻ സി.ജെ.കുട്ടപ്പൻ നിർവഹിച്ചു. മഹാത്മ ഗ്രന്ഥശാല പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കടമ്മനിട്ട വാസദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ലോകത്തിലെ ഏറ്റവും ദൈർഘമേറിയ പ്രസംഗത്തിലൂടെ ഗിന്നസ് റിക്കാർഡ് നേടിയ ഡോ. ബിനു കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. ബാലോത്സവ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ മല്ലപ്പള്ളി താലൂക്ക് പ്രസിഡന്റ് അഡ്വ.ജിനോയി ജോർജ്, സെക്രട്ടറി തോമസ് മാത്യു, മഹാത്മ ഗ്രന്ഥശാല സെക്രട്ടറി അസീസ് പൊടിപ്പാറ, നജീബ്, കെ.സതീശ്, ഇ.കെ അജി, ടി.എൻ.വിജയൻ, ഷാഹിദാ ബീവി, ജോസി, ഷാജി കോട്ടേമണ്ണിൽ,വി.എസ്. ശശിധരൻ നായർ,ടി.ജി. ബാലമോഹനൻ നായർ,എച്ച്. ഇസ്മയിൽ റാവുത്തർ,സി.സി. റോസമ്മ, സി.ജെ. സാലമ്മ എന്നിവർ പ്രസംഗിച്ചു.