ചെങ്ങന്നൂർ: വെൺമണി വടക്കേമഠത്തിൽ പരേതനായ വി.എസ്.കേരള വർമ്മയുടെ (പന്തളം മന്നം ഷുഗർമിൽസ് റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ ചന്ദ്രിക തമ്പുരാട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെൺമണിയിലെ വീട്ടുവളപ്പിൽ. കടപ്ര തുളിശാല കോയിക്കൽ കുടുംബാംഗമാണ്. മക്കൾ: വി.കെ.സതീശ് വർമ്മ(എൽ.ഐ.സി ഏജന്റ്, ക്ലബ് മെമ്പർ), വി.കെ.പ്രകാശ് വർമ്മ (നേവി റിട്ട. ഉദ്യോഗസ്ഥൻ), വി.കെ.ശ്രീലത വർമ്മ(അദ്ധ്യാപിക, വർമാസ് പബ്ലിക് സ്കൂൾ, വൈക്കം), വി.കെ.രവിവർമ്മ തമ്പുരാൻ (സീനിയർ അസി. എഡിറ്റർ, മലയാള മനോരമ, കോട്ടയം, നോവലിസ്റ്റ്). മരുമക്കൾ: സുമാവർമ്മ, പ്രൊഫ. പ്രസീത വർമ്മ (ഇംഗ്ലീഷ് വിഭാഗം മേധാവി, എസ്.ഡി കോളേജ്, ആലപ്പുഴ), ഹരീന്ദ്ര വർമ്മ (ഫാക്ട് റിട്ട. ഉദ്യോഗസ്ഥൻ), മിനി വർമ്മ (അസി. മാനേജർ, എസ്.ബി.ഐ, കാരയ്ക്കാട് ശാഖ).