ചെങ്ങന്നൂർ: ലോകമാനസിക ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടികളും ഹെൽപ്പ് ലൈനിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രാജീവ് നിർവഹിച്ചു. ആത്മഹത്യ പ്രതിരോധവും മാനസികാരോഗ്യ പോഷണവും എന്നതായിരുന്നു ഇത്തവണത്തെ സന്ദേശം.ഡോ.ഡാർവിൻ.സി.പേൾ, ഡോ.ഷിന്റോ രാജപ്പൻ,ഡോ.ധന്യ രവീന്ദ്രൻ, ഡോ.ജയശങ്കർ, ഡോ.റീമ സൂസൻ, ഡോ.രാജി സുഗതൻ, സൈക്കോളജിസ്റ്റ് പ്രണവ് ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.വി.പ്രമോദ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് പരുമല സെന്റ്.ഗ്രിഗോറിയോസ് നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം അരങ്ങേറി.ജില്ലാ ആശുപത്രിയില ഡീ-അഡിക്ഷൻ സെന്ററിലെ രോഗികൾ, ദിനാചരണ സന്ദേശവുമായി ബന്ധപ്പെട്ട് വരച്ച പോസ്റ്റർ പ്രദർശനവും നടന്നു.വിഷാദം, ആത്മഹത്യ പ്രവണത എന്നിവയുള്ളവർക്ക് കൗൺസലിംഗ് നൽകുന്നതിനായി ഇന്നു മുതൽ ജില്ലാ ആശുപത്രിയിൽ ഹെൽപ്പ് ലൈൻ പ്രവർത്തിക്കും.9744622501.