ഇളമണ്ണൂർ: കലഞ്ഞൂർ വാഴപ്പാറയിലെ അറവ് മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി. വാഴപ്പാറ അക്വഡേറ്റിന് സമീപമുള്ള അനധികൃത അറവ് ശാല മൂലം പ്രദേശവാസികൾക്കും കെ.എ.പി കനാലിലെ ജലം ഉപയോഗിക്കുന്നവർക്കും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അനധികൃത അറവുശാലകൾ റെയ്ഡ് ചെയ്ത് ഉടമസ്ഥർക്കെതിരെ ഉയർന്ന പിഴ ചുമത്താനും ഇവരെ കസ്റ്റഡിയിൽ എടുക്കാനും പുനലൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
നടപടി ക്രമങ്ങൾ...
റെയ്ഡ് ചെയ്ത് കണ്ടെത്തുന്ന അനധികൃത നിർമ്മാണങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കുകയും വേണം. നടപടി സ്വീകരിച്ചതിന്റെ റിപ്പോർട്ട് ആഴ്ചയിലൊരിക്കൽ കളക്ടർക്ക് സമർപ്പിക്കണം. പൊലീസ്, ആരോഗ്യ വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, എന്നിവർക്കാണ് ചുമതല. വ്യാഴാഴ്ച രാത്രി മുതൽ ഉത്തരവ് നിലവിൽ വന്നു. അറവുശാലകളുടെ പ്രവർത്തനം തുടരുന്നത് കണ്ടെത്തിയാൽ 50000 രൂപ പിഴയും 2 വർഷത്തെ തടവും അനുഭവിക്കണം. കേന്ദ്ര നിയമമനുസരിച്ചാണ് ശിക്ഷയെന്നും കോടതി വ്യക്തമാക്കി.
-പ്രവർത്തനം തുടർന്നാൽ 50000 രൂപ പിഴയും 2 വർഷം തടവും
--------------------------
നിയമങ്ങൾ കർശനമായതോടെ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രശ്നത്തിനാണ് പരിഹാരമായത്.
-------------------------
ഉടമസ്ഥർക്കെതിരെ കസ്റ്റഡിയിലെടുക്കും...പിഴ വേറെ