ldf
എൽ.ഡി.എഫ് മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ അഡ്വ. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കേന്ദ്ര സർക്കാരിന്റെ പുതിയ നയസമീപനങ്ങൾ ജനവിരുദ്ധമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. അഡ്വ. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ഫിലിപ്പ് കോശി അദ്ധ്യക്ഷനായിരുന്നു. ഇടതുപക്ഷ നേതാക്കളായ ഡോ.വറുഗീസ് ജോർജ്ജ്, പ്രൊഫ.ജേക്കബ് എംഏബ്രഹാം,പി.എൻ. രാധാകൃഷ്ണ പണിക്കർ,അലക്‌സ് കണ്ണമല, രാജൻ എം.ഈപ്പൻ, ജോ എണ്ണക്കാട്, സുരേന്ദ്ര പെരുമാൾ, വാളകം ജോൺ, രാജു മണ്ണിൽ, ബാബു കൂടത്തിൽ, എം.ജെ മാത്യു, ജോൺ കുര്യൻ, സണ്ണി ജോൺസൻ, പ്രസൂൺ തുടങ്ങിയവർ പ്രസംഗിച്ചു.