പത്തനംതിട്ട- റവന്യു ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം നേതാജി സ്കൂളിന് ഒന്നാം സ്ഥാനം. ഓട്ടക്കാരിയാകാൻ കൊതിച്ച പെൺകുട്ടിയുടെ കഥ പറയുന്ന മൈമുനാവിന്റെ കിനാവുപെട്ടി എന്ന നാടകമാണ് അവതരിപ്പിച്ചത്. തുടർച്ചയായ പതിനെട്ടാം വർഷമാണ് റവന്യു ജില്ലാ മത്സരത്തിൽ സ്കൂൾ വിജയിക്കുന്നത്. . വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ കിനാവുകളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. പ്രമുഖ നാടക പ്രവർത്തകനും അദ്ധ്യാപകനുമായ മനോജ് സുനിയാണ് രചനയും സംവിധാനവും നിർവഹിച്ചത്. മികച്ച നടനായി ഈ നാടകത്തിലെ വിനായക് അനീഷും നടിയായി ഹരിശ്രീയും തിരഞ്ഞെടുക്കപ്പെട്ടു. ഋഷികേശ് കൃഷ്ണ, അക്സൺ മാത്യു സാമുവേൽ, അർജുൻ ജയൻ, അദിത് ഉദയൻ, സ്വാതി സുനിൽ, ദേവാഞ്ജന ബൈജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.