mm-mani

കോ​ന്നി :സംസ്ഥാനത്തിന്റെ പുരോഗതിയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെട്ടൂർ, മലയാലപ്പുഴ മേഖലകളിൽ കുടുംബയോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം പാലിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പറഞ്ഞ് തെറ്റിദ്ധാരണയുണ്ടാക്കി. കേന്ദ്രം നോട്ടു നിരോധനം നടത്തി രാജ്യത്ത് സാമ്പത്തിക തകർച്ചയുണ്ടായി, മത നിരപേക്ഷതയ്ക്ക് വെല്ലുവിളി ഉയർത്തുന്നു.ഗുജറാത്തിൽ മത ന്യൂനപക്ഷ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയവരാണ് രാജ്യം ഭരിക്കുന്നത്. ബി.ജെ.പി ഉയർത്തുന്ന വർഗ്ഗീയതയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല മന്ത്രി കൂട്ടിച്ചേർത്തു .എൽ.ഡി.എഫ് നേതാക്കളായ എസ്.രാജേന്ദ്രൻ എം. എൽ.എ ,മലയാലപ്പുഴ മോഹനൻ, വി.മുരളീധരൻ, ജഗദമ്മ സോമരാജൻ, എം.ജി.സുരേഷ്, പി.എസ്.ഗോപാലകൃഷ്ണപിള്ള, വെട്ടൂർ മജീഷ് ,എം.ആർ.ബാബു എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.