ചെങ്ങന്നൂർ: കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടിയ ആളുടെ മൃതദേഹം നേവിയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തി. നൂറനാട് പടനിലം നെടുകുളഞ്ഞി സാരംഗിയിൽ റിട്ട. കെ.എൽ.ഡി ബോർഡ് ഉദ്ദോഗസ്ഥൻ ബി.ഉണ്ണികൃഷ്ണൻ നായർ (59) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.30നാണ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയത്. സമീപമുളള വ്യാപാരികൾ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സ് സംഘം എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൊച്ചിയിൽ നിന്നുമെത്തിയ നേവിയുടെ മുങ്ങൽ വിദഗ്ധർ ഇന്നലെ ഉച്ചയ്ക്ക് പാണ്ടനാട് മിത്രമഠം പാലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നടത്തി. ഭാര്യ: എൽ.രാജശ്രീ, മകൻ: യദുകൃഷ്ണൻ. മരുമകൾ: ദിവ്യ.