മലയാലപ്പുഴ: ഭരണത്തിന്റെ തണലിൽ സി.പി.എം കേരളത്തിൽ കൊലപാതകവും അക്രമവും നടത്തി എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി മലയാലപ്പുഴ കിഴക്കുപുറത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബ്ലോക്ക് പഞ്ചായത്തംഗം എലിസബത്ത് അബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളികയ്ക്കൽ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കപുറം, അഖിലേഷ് കാര്യാട്ട്, എലിസബത്ത് അബു, ജ്യോതിഷ്കുമാർ മലയാലപ്പുഴ, പി.അനിൽ, ബെന്നി ഈട്ടിമുട്ടിൽ, യോഹന്നാൻ ശങ്കരത്തിൽ, കെ.വി.സുരേഷ് കുമാർ, കെ.എൻ.അച്ചുതൻ, പയ്യനാമൺ രവി, അജോയ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.