image
വെള്ളക്കെട്ടായി പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ്

പത്തനംതിട്ട : മഴ‌കൂടുതൽ ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വീണ്ടും കുളമായി.ചെളിയിലേക്കോ വലിയ കുഴിയിലേക്കോ ആണ് യാത്രക്കാർ വന്നിറങ്ങുന്നത്. നാളുകളായി സ്റ്റാൻഡിന്റെ സ്ഥിതി ഇതാണ്. അധികൃതരുടെ അനാസ്ഥയാണ് പത്തനംതിട്ട മുനിസിപ്പാലിറ്റി പുതിയ ബസ് സ്റ്റാൻഡിന്റെ തകർ‌ച്ചയ്ക്ക് പ്രധാന കാരണം. ദിവസവും നൂറിനടുത്ത് സർവീസുകൾ നടക്കുന്ന തിരക്കേറിയ ബസ് സ്റ്റാൻഡിനാണിത്. ഇത്രയധികം ബസുകളെ താങ്ങാനുള്ള കരുത്ത് ബസ് സ്റ്റാൻഡിനില്ല. ശബരിമല സീസൺ അടുത്തിരിക്കുമ്പോഴും കുഴിയടയ്ക്കൽ ഇതുവരെ ആരംഭിച്ചിട്ടില്ല. ദുർഗന്ധവും മാലിന്യവും നിറഞ്ഞ് ബസ് സ്റ്റാൻഡിനടുത്ത ഓടയും നിറഞ്ഞിട്ടുണ്ട്. ഈ വെള്ളമെല്ലാം സ്റ്റാൻഡിലേക്കാണ് എത്തുന്നത്.ഇതിൽ ചവിട്ടിയാണ് യാത്രക്കാർ നടക്കുന്നതും. എല്ലാ വർഷവും ശബരിമല സീസണിൽ താൽക്കാലിക പരിഹാരം കാണുമെങ്കിലും ഇതുവരെ അതിനുള്ള ശ്രമവും നടന്നിട്ടില്ല.


കാലാവധി തീരുന്നതിന് മുമ്പ് പരിഹാരം കാണും :
റോസ്ലിൻ സന്തോഷ്

നഗരസഭാ അദ്ധ്യക്ഷയായി സ്ഥാനമേറ്റപ്പോൾ തന്നെ നഗരസഭാ പുതിയ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് തീരുമാനിച്ചിരുന്നു.പക്ഷേ ഇപ്പോൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പദ്ധതി ഒന്നും നടപ്പാക്കാൻ കഴിയില്ല.ശബരിമല സീസണ് മുന്നോടിയായി കുഴി രൂപപ്പെട്ട ബസ് സ്റ്റാൻഡ് മക്കിട്ട് നികത്തും.ശബരിമല ഫണ്ട് ഉപയോഗിച്ചാവും ഇത് ചെയ്യുക. കെ.എസ്.ആർ.ടി.സിയുടെ എതിർവശത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡ് യാർഡിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.ഇവിടെയും അങ്ങനെ ചെയ്യാനാണ് ഉദ്ദേശ്യം.

വയൽ നികത്തി നിർമ്മിച്ച ബസ് സ്റ്റാൻഡിൽ പൈലിംഗ് പരിശോധനയും നടത്തിയിട്ടില്ല. എത്ര ടാർ ചെയ്താലും മണ്ണ് താഴ്ന്ന് പോകും. ഇതിന് പരിഹാരം കാണണം.കുഴി രൂപപ്പെട്ടപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നെങ്കിൽ ബസ് സ്റ്രാൻഡിന്റെ അവസ്ഥ ഇത്ര ഭീകരമാവില്ലായിരുന്നു.

കെ.എസ്.ആർ.ടി.സി ഡ്രൈവർ