ചെങ്ങന്നൂർ: വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ബി.ഷാജ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.പി മുരുകേശ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി.വി ബൈജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി എം.എച്ച് റഷീദ് പ്രതിഭകളെ ആദരിച്ചു. ഏരിയ ട്രഷറർ എം ജെ സണ്ണി, എസ്.ശരത്, എൻ.ചന്ദ്രൻ, എസ് .ശിവപ്രസാദ് ,സുനു തുരുത്തിക്കാട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സുനു തുരുത്തിക്കാട് സ്വാഗതവും സജി പാറപ്പുറം നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.പി മുരുകേഷ് പ്രസിഡന്റ്.സജി പാറപ്പുറം, സാദത്ത് വൈസ് പ്രസിഡന്റ്, സതീഷ് നായർ സെക്രട്ടറി, രജനി ആർ നായർ, സുനു തുരുത്തിക്കാട് ജോയിന്റ് സെക്രട്ടറിമാർ, എം.ജെ സണ്ണി ട്രഷറാർ എന്നിവരെ തിരഞ്ഞെടുത്തു.