sasthrolsavam
ഉപജില്ലാതല കേരള സ്‌കൂൾ ശാസ്‌ത്രോത്സവം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കരകൗശല ശാസ്ത്രവൈദഗ്ദ്ധ്യം മാറ്റുരയ്ക്കപ്പെടുന്ന ഉപജില്ലാതല കേരള സ്‌കൂൾ ശാസ്‌ത്രോത്സവം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണകുമാർ നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ശ്രീലത എ.അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനിത എൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ എ.കെ പ്രസന്നൻ, അദ്ധ്യാപക പ്രതിനിധികളായ ജോൺ ജേക്കബ്, പി.ഡി അജിത്,അനസ് എം.അഷറഫ്,സതീഷ് എൻ,പ്രഥമാദ്ധ്യാപകൻ മധുസൂദനൻ പിള്ള,പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ,എസ്.എം.സി പ്രസിഡന്റ് അനി എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബിന്ദു സ്വാഗതവും കെ.എം ജോസഫ് മാത്യു നന്ദിയും പറഞ്ഞു.