പത്തനംതിട്ട : ജില്ലയിൽ വൈറൽ പനി പടർന്നു പിടിക്കുന്നു. നൂറിലധികം പേർ പനി ബാധിച്ച് ഇന്നലെ ആശുപത്രിയിലെത്തി. ഇതുവരെ എട്ടു പേർ വിവിധ ആശുപത്രിയിൽ പനികൂടി അഡ്മിറ്റായിട്ടുണ്ട്. വൈറൽപനി അഞ്ച് ആറോ ദിവസം കൊണ്ട് മാറിയില്ലെങ്കിൽ അപകടമാണെന്നാണ് ഡോക്ടമാരുടെ വിലയിരുത്തൽ. ഇതുവരെ മരണം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പനി കാരണം വലിയ തിരക്കാണ് ആശുപത്രികളിൽ അനുഭവപ്പെടുന്നത്. പലരും സ്വയം ചികിത്സ നടത്തുന്നതാണ് പനിയെ വലിയ അപകടത്തിലേക്ക് നയിക്കുന്നത്. കുട്ടികളേയും ഗർഭിണികളേയുമാണ് ഏറ്റവുംഅധികം ശ്രദ്ധിക്കേണ്ടത്. കുട്ടികൾക്ക് പനിയോടൊപ്പം മറ്റ് രോഗങ്ങൾ വരാനും സാദ്ധ്യതയുണ്ട്.
ഈ മാസം 15 വരെയുള്ള കണക്കുകൾ
ഒ.പി യിലെത്തിയവരുടെ എണ്ണം : 14650
വയറൽ പനി : 299 (8 പേർ അഡ്മിറ്റ്)
ഡെങ്കി : 2
വയറിളക്ക രോഗങ്ങൾ : 51
ശ്രദ്ധിക്കാൻ
പനി ബാധിച്ചവർ തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും മൂടുക
കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം.
സ്വയം ചികിത്സ അരുത്
ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് വാങ്ങരുത്.
പനിയെ പ്രതിരോധിക്കാൻ
നിരന്തരമായി ചൂടുള്ള പാനീയമോ ഉപ്പുചേർന്ന കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം എന്നിവയും കുടിക്കുക.
നന്നായി വേവിച്ച കട്ടിയില്ലാത്ത ആഹാരം കഴിക്കുക. പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
പനി പൂർണമായി മാറുന്നവരെ വിശ്രമിക്കുക.
സൂക്ഷിക്കുക ഡോക്ടറെ സമീപിക്കണം
ആറ് ദിവസത്തിൽ കൂടുതൽ പനി മാറുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കണം.
ഭക്ഷണം കഴിക്കാൻ വയ്യാതാകുമ്പോൾ.
ശരീരത്തിൽ പാടുകൾ, തിണർപ്പുകൾ, രക്തസ്രാവം, മഞ്ഞപ്പിത്തം, ശ്വാസംമുട്ടൽ, എന്നിവ ഉണ്ടാകുമ്പോൾ.
"കുത്തിവയ്പ്പിനും ഡ്രിപ്പിനും ഡോക്ടർമാരെ നിർബന്ധിക്കാതിരിക്കണം.ശുചിത്വം പാലിക്കണം."
(ആരോഗ്യ വകുപ്പ് അധികൃതർ)