നെടുംകുന്ന് മല ടൂറിസം പദ്ധതിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. . തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് പദ്ധതിയെക്കുറിച്ച് ചർച്ച തുടങ്ങുന്നത്. പിന്നീട് ആവിയാകും. ഉയരമേറിയ മല പ്രകൃതി രമണീയമാണ്. മലയിൽ നിന്നു നോക്കിയാൽ അടൂർ പട്ടണം വരെ കാണാം. ടൂറിസംപദ്ധതിക്കായുള്ള ആലോചനകൾ തുടങ്ങുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആയിരിക്കുമ്പോഴാണ്. കുട്ടികൾക്കായി വിനോദവിജ്ഞാനകേന്ദ്രം, വാച്ച് ടവർ, കൽപ്രതിമകൾ, പാർക്ക് എന്നിവയായിരുന്നു ആദ്യഘട്ടം നടപ്പാക്കാനിരുന്നത്.
മലയുടെ നാലതിരുകളും സ്വകാര്യ വ്യക്തികൾ കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിനായി സ്ഥലം അളുന്നു തിട്ടപ്പെടുത്താൻ ചിറ്റയംഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്ന .യോഗം തീരുമാനിച്ചു. റവന്യുവകുപ്പ് ഭൂമി അളന്ന് കല്ലിട്ട് റിപ്പോർട്ടും തയ്യാറാക്കി. തുടർന്ന് പദ്ധതിവീണ്ടും തയ്യാറാക്കി. കൺവൻഷൻ സെന്ററും റോപ് വെയും കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ച് സർക്കാരിന് നൽകി. 2017 സെപ്തംബറിൽ 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 1.5 കോടിരൂപ പത്തനംതിട്ട ഡി റ്റി പി സിക്ക് കൈമാറുകയും ചെയ്തു. പക്ഷേ തുടർ നടപടി ഉണ്ടായില്ല. കൈയേറ്റമൊഴിപ്പിക്കാൻ നേരത്തെ അളന്നിട്ട കല്ലുകളൊന്നും ഇപ്പോഴവിടില്ല. കൈയേറിയ സ്ഥലങ്ങൾ പഴയപടിതന്നെയാണ്.
-----------------
കാഴ്ചയുടെ കൗതുകം
-----------------------
നെടുംകുന്ന് മല ഏറത്ത് പഞ്ചായത്തിൽ.
അഞ്ചേക്കറിലധികം വിസ്തൃതിയുള്ള കുന്നിൻപ്രദേശം.
പ്രകൃതിഭംഗികൊണ്ട് മനോഹരം
പാണ്ഡവർ വനവാസകാലത്ത് ഈ മലയിൽതാമസിച്ചിരുന്നെന്ന് ഐതിഹ്യം.
------------
ടൂറിസം പദ്ധതിക്ക് അനുവദിച്ചത് 3 കോടി
-----------------
തടസം
ഭൂമിയുടെ ഉടമസ്ഥാവകാശം ടൂറിസംവകുപ്പിന് കൈമാറാൻ റവന്യുവകുപ്പ് തയ്യാറാകുന്നില്ല.. ഫയൽ രണ്ട് വർഷമായി സെക്രട്ടേറിയറ്റിലെ റവന്യൂസെക്രട്ടറിയുടെ മേശപ്പുറത്താണ് .