1
വീടിന്റെപൂമുഖത്തേക്ക് ടിപ്പർ ലോറി മറിഞ്ഞ നിലയിൽ

കടമ്പനാട് : ഏനാത്ത് കൊയ്പ്പള്ളിമലയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു പാറകയറ്റി വന്ന ടിപ്പർ ലോറി വീടിന് മുകളിൽ പതിച്ചു. കടിക മുരുക്കുംവിള വടക്കേതിൽ സജിയുടെ വീടിന്റെ പൂമുഖത്തേക്കാണ് ടിപ്പർ മറിഞ്ഞത്. ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ടിപ്പർ ഡ്രൈവർ കുഴിവിള ബിനോയ് അത്ഭുതകരമായി രക്ഷപെട്ടു. മാസങ്ങൾക്ക് മുമ്പ് പാചക വാതക വിതരണ വാഹനം അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷണഭിത്തി നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഏഴംകുളം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സജി പരാതി നൽകി. സംരക്ഷണ ഭിത്തി നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.