1
ആറാട്ട് ചിറ

പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ആറാട്ട്ചിറ.ചിറയുടെ വടക്കു വശവും പടിഞ്ഞാറുവശവും അലപ്പുഴ ജില്ലയാണ്.പത്തേക്കർ സ്ഥലത്താണ് ചിറയുണ്ടായിരുന്നത്. ഇപ്പോൾ ഏഴേക്കർ കാണും. കൈയേറ്റകാർ ഇവിടെയും ചിറയെ വെറുതെവിട്ടിട്ടില്ല. നീന്തൽസ്റ്റേഡിയം, നിർമ്മിക്കും എന്നതായിരുന്നു പ്രധാന വാഗ്ദാനം.നീന്തൽ പഠിപ്പിക്കുക,നീന്തൽ മത്സരങ്ങൾ നടത്തുക,തുടങ്ങിയവയായിരുന്നു ലക്ഷ്യം.ഒപ്പം ബോട്ടിംഗ് സവാരിനടത്താൻ സൗകര്യം,ചിറയുടെ മൂന്നതിരുകളിൽ ഗാർഡനിംഗ് നടപ്പാക്കിഫുട്പാത്ത് നിർമ്മിക്കുക. ഇതിനോട് ചേർന്ന് തന്നെ കോർട്ടേഴ്സുകൾ, എന്നിങ്ങനെ അനവധിയായ പദ്ധതികളായിരുന്നു. ഒന്നും നടന്നില്ല. അഞ്ചേക്കർസ്ഥലത്ത് ക്രിത്രിമ തടാകംസൃഷ്ടിച്ച് ഹൈദരാബാദിൽ മിനിടൂറിസം പദ്ധതി നടപ്പിലാക്കിയതിന്റെചുവടുപിടിച്ചാണ് പ്രകൃതി അനുഗ്രഹിച്ചു നൽകിയ സ്ഥലത്ത് ടൂറിസം നടപ്പാക്കാൻ തുനിഞ്ഞത്. 2005- 2010 കാലയളവിൽ ചിറ നവീകരിക്കാൻ പദ്ധതിയിട്ടു. ചിറയിൽനിന്ന് ചെളിവാരലും തുടങ്ങി. പക്ഷേപുറത്തെടുത്ത ചെളി വലിയ വിലകിട്ടുന്നതാണന്ന് കണ്ടതോടെ ചെളിവിറ്റുകിട്ടുന്നപണം പദ്ധതിയില്ലന്നുംപറഞ്ഞ് ഒരൂകൂട്ടർ പണിതടഞ്ഞു. അതോടെ നിർമ്മാണവും മുടങ്ങി. പള്ളിക്കൽ പ്രദേശത്തെ ഏറ്റവും വലിയ ചിറയാണിത്.ഏത് വേനലിലും നിറയെ ജലസമൃദ്ധം.പള്ളിക്കലിലെ നെൽപാടങ്ങളിലെല്ലാം ഇവിടനിന്നാണ് ജലം എത്തിച്ചിരുന്നത്.ഇപ്പോൾ കൈത്തോടുകളെല്ലാം നികത്തി പുരയിടത്തിന്റെഭാഗമാക്കിയതോടെ ജലം കൃഷിക്ക് വേണ്ടവിധം ഉപയോഗിക്കാൻ കഴിയുന്നില്ല.കുടിവെള്ളപദ്ധതിക്കായി ചിറയിൽ കിണർ സ്ഥാപിച്ചു. പദ്ധതിയെങ്ങുമെത്തിയില്ല.

മിനി ടൂറിസം പദ്ധതി

പ്രകൃതിരമണീയമായസ്ഥലം വിവാഹ വീഡിയോ ലൊക്കേഷനാക്കാൻ വീഡിയോസംഘങ്ങൾ എത്താറുണ്ട് . അടൂർഗോപാലകൃഷ്ണന്റെ കഥാപുരുഷൻ സിനിമയുടെ പ്രധാനലൊക്കേഷനുമായിരുന്നു ഇവിടം. മിനി ടൂറിസംപദ്ധതി നടപ്പിലായാൽ പ്രാദേശികമായ വികസനത്തിന് അത് പുതിയമാനം നൽകും.ടൂറിസം വകുപ്പിന്റെ അലമാരകളിൽ ആറാട്ട് ചിറ ടൂറിസം പദ്ധതിയുടെ ഫയലും സുഖ നിദ്ര യിലാണ്.

-ചിറ നവീകരിക്കാൻ പദ്ധതിയിട്ടത് 2005 -10 കാലയളവിൽ

-10 ഏക്കർ ചിറ ഉണ്ടായിരുന്നു- ഇപ്പോൾ 7 ഏക്കർ