voters-list-

പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലേ വോട്ടർപട്ടികയിൽ ഇരട്ടവോട്ട് കണ്ടെത്തിയെന്ന ആരോപണം ശരിവച്ച് ജില്ലാ കളക്‌ടർ. പതിനായിരത്തിലേറെ ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്നായിരുന്നു അടൂർ പ്രകാശ് എം.പിയുടെയും കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജിന്റെയും ആരോപണം. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിൽ 175 ഇരട്ട വോട്ടുകൾ ഇതുവരെ കണ്ടെത്തിയെന്നും മറ്റുളളവയിൽ പരിശോധന തുടരുകയാണെന്നുംന് ജില്ലാ കളക്ടർ പി.ബി. നൂഹ് വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒരു ബൂത്തിലെ വോട്ടർപട്ടികയിൽ പേരുളളയാൾ മറ്റൊരു ബൂത്തിലെ വോട്ടർപട്ടികയിലും മേൽവിലാസം മാറ്റി ഉൾപ്പെട്ടതിനെപ്പറ്റി പരിശോധന നടന്നുവരികയാണ്. കളളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

വോട്ടർ തിരിച്ചറിയൽ കാർഡ് വിതരണ സമയത്ത് ഒരു വോട്ടർക്ക് മറ്റൊരു വിലാസത്തിൽ തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതായിരുന്നുവെന്ന് കളക്ടർ പറഞ്ഞു.

212 പോളിംഗ് സ്റ്റേഷനുകൾ

കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പിന് 212 പോളിംഗ് സ്റ്റേഷനുകളുണ്ട്. 2016ൽ 169 എണ്ണമായിരുന്നു. നാല് പ്രശ്നബാധിത ബൂത്തകളും 22പ്രശ്ന സാദ്ധ്യത ബൂത്തുകളുമാണുളളത്. ഇന്റർ നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ഒൻപത് പോളിംഗ് സ്റ്റേഷനുകളിൽ വീഡിയോ റെക്കോർഡിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളും സ്ത്രീകൾ നിയന്ത്രിക്കുന്ന ഒരു പോളിംഗ് സ്റ്റേഷനുമുണ്ടാകും.

വോട്ടെണ്ണൽ കേന്ദ്രം എലിയറയ്ക്ക്ൽ അമൃത വി.എച്ച്.എസ്.എസ്

എലിയറയ്ക്കൽ അമൃത വി.എച്ച്.എസ് സ്കൂളാണ് വോട്ടെണ്ണൽ കേന്ദ്രം. 24ന് പ്രത്യേകം തയ്യാറാക്കിയ ടേബിളുകളിൽ വോട്ടെണ്ണൽ നടക്കും. വോട്ടിംഗ് പുരോഗതി ഓരോ മണിക്കൂർ ഇടവിട്ട് ലഭിക്കും.

മണ്ഡലത്തിന് പുറത്തുളളവർ ഇന്ന് വൈകിട്ട് ആറിന് മടങ്ങണം

തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനായി മണ്ഡലത്തിലെത്തിയിട്ടുളള രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇന്ന് വൈകിട്ട് ആറിന് തിരികെപ്പോകണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

>>>

33.5 ലിറ്റർ വദേശമദ്യം പിടിച്ചെടുത്തു

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ മദ്യ നിർമാണവും വിതരണവും തടയുന്നതിനുളള പരിശോധനയുടെ ഭാഗമായി 33.5 വിദേശമദ്യം, 5ലിറ്റർ ചാരായം, 123ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച ഫ്ളക്സുകളും കൊടിതോരണങ്ങളും നീക്കി.