തിരുവല്ല: കേരള കേന്ദ്ര സർവകലശാലയുടെ തിരുവല്ലയിലുള്ള നിയമ പഠന വിഭാഗം സംഘടിപ്പിച്ച ഭരണഘടന അനുച്ഛേദം 370 ന്റെ ചരിത്രപരവും തന്ത്രപ്രധാനവും രാഷ്ട്രീയവുമായ മാനങ്ങൾ ' എന്ന വിഷയത്തിലെ ഏക ദിന ശില്പശാല കേരള കേന്ദ്ര സർവകലാശാല പ്രൊ.വൈസ് ചാൻസലർ പ്രൊഫ. ഡോ.കെ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.
കേരള കേന്ദ്ര സർവകലാശാല , സസ്യ ശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഗിരീഷ് കുമാർ, അദ്ധ്യാപകരായ ഡോ.ജയശങ്കർ കെ.ഐ, ഡോ.മീര.എസ് എന്നിവർ പ്രസംഗിച്ചു.