bjp

പത്തനംതിട്ട: സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കാതിരിക്കാൻ ഇടത്, വലത് മുന്നണികൾ ശ്രമിച്ചതായി എറണാകുളം മഴുവന്നൂർ പഴന്തോട്ടം ഓർത്തഡോക്‌സ് ഇടവക സഹവികാരി ഫാ. കെ.കെ. വർഗീസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഒാർത്തഡോക്സ് സഭാ വിശ്വാസികൾ സഹനവും ത്യാഗവും അനുഭവിക്കുകയാണ്.

വടക്കൻ ജില്ലകളിൽ ഓർത്തഡോക്‌സ് വൈദികരും സഭാവിശ്വാസികളും ജീവൻ പണയം വച്ചാണ് ഓരോദിവസവും കഴിഞ്ഞുകൂടുന്നത്. എതിർ കക്ഷികളിൽ നിന്നുമുള്ള വധശ്രമം നേരിടുന്നു. കൊലപാതക ശ്രമത്തിൽ തന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയുമായിരുന്നെന്ന് ഫാ. വർഗീസ് പറഞ്ഞു.

സർക്കാരിൽ നിന്നും പൊലീസിൽ നിന്നും സഭാവിശ്വാസികൾക്ക് നീതി ലഭിക്കുന്നില്ല. നിരവധി ആളുകളെ കള്ളക്കേസിൽ കുടുക്കി. ദേവാലയത്തിൽ കടന്നുകയറിയ സംഘം തന്നെ അക്രമിച്ചു. സംഭവത്തിൽ തന്നെയാണ് പൊലീസ് പ്രതിയാക്കിയത്. അക്രമികളുടെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയിട്ടും പൊലീസ് നിലപാട് മാറ്റിയില്ല. കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വികാരി അടക്കമുള്ളവരെ റിമാൻഡ് ചെയ്യാൻ ശ്രമിച്ചു. അന്ന് തങ്ങളെ സഹായിച്ചത് ബി.ജെ.പി പ്രവർത്തകരാരെന്ന് കെ. കെ. വർഗീസ് പറഞ്ഞു.