കോന്നി: കെ.യു ജനീഷ് കുമാറിന്റെ പ്രചരണത്തിനായി മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടിയെത്തി. അരുവാപ്പുലം മണ്ണിൽപടിയിൽ സംഘടിപ്പിച്ച കുടുംബ സദസിൽ സൂസൻകോടി പങ്കെടുത്തു. രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാണെന്നും ആസാമിൽ ഒരു എം.എൽ.എയുടെ പോലും പൗരത്വം നഷ്ടമായിരിക്കുന്നെന്നും സൂസൻ കോടി പറഞ്ഞു. കുടുംബയോഗത്തിൽ കോന്നിയുർ ബാലചന്ദ്രൻ അദ്ധ്യക്ഷനായി പി. ആർ പ്രദീപ്, ദിലീപ് ,അനീഷ് തുടങ്ങിയവർ സംസാരിച്ചു.