a
ശരണ്യ

കൊടുമൺ : സാഹചര്യം ദയനീയമായിരുന്നു. എങ്കിലും പഠിച്ച് ജോലി സമ്പാദിച്ച് തന്റെ കുടുംബത്തെ രക്ഷിക്കുക അത് മാത്രമായിരുന്നു ശരണ്യയുടെ ലക്ഷ്യം. കേരള സർവകലാശാല 2019ൽ നടത്തിയ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശരണ്യയ്ക്ക് ഇത് പൊൻ തിളക്കമാണ്. തട്ട പാറക്കര ഐ.എച്ച് ഡി.പി കോളനിയിലെ ശ്യാം നിവാസിൽ സി.ശശി - ഏലിയാമ്മ ദമ്പതികളുടെ ഇളയ മകളാണ് ശരണ്യ. അച്ഛൻ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഏത് സമയത്തും നിലംപൊത്താറായ വീട്ടിലാണ് നാലഗ കുടുംബത്തിന്റെ ജീവിതം. അടൂർ കോളേജ് ഓഫ് അപ്ലയഡ് സയൻസിലാണ് ശരണ്യ പഠനം പൂർത്തീകരിച്ചത്. 2600ൽ 2122 മാർക്കാണ് ഈ മിടുക്കിനേടി ഒന്നാം സ്ഥാനത്തെത്തിയത്. ബി.എസ് സി കമ്പ്യൂട്ടർ സയൻസിൽ ശരണ്യ 13-ാം സ്ഥാനത്തെത്തിയിരുന്നു. സർക്കാർ ജോലിനേടി തന്റെ അച്ഛന് കൈതാങ്ങാകുകയാണ് ശരണ്യയുടെ ആഗ്രഹം. ജേഷ്ഠൻ ശ്യാംകുമാർ എം.ബി.എ വിദ്യാർത്ഥിയാണ്.