മൈലപ്ര : ശ്രീ ദുർഗാദേവീ ക്ഷേത്രത്തിൽ മാനവ സേവാ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മഹാ ചണ്ഡികായാഗത്തിന്റെ ഭാഗമായി മഹാഗണപതിഹോമം,നവഗ്രഹ പൂജ, അന്നപൂർണേശ്വരീ പൂജ, അത്മീയ സദസ് തുടങ്ങിയ ചടങ്ങുകൾ നടന്നു. നവഗ്രഹങ്ങളെ സങ്കൽപ്പിച്ച് മന്ത്രോച്ചാരണങ്ങളോടെ എള്ള്, പൂവ്,ചന്ദനം. ഹവിസ്, നാളീകേരം തുടങ്ങിയ അനവധി പൂജാദ്രവ്യങ്ങൾ യാഗാഗ്നിയിൽ സമർപ്പിച്ചു. നവഗ്രഹ ഹോമത്തിൽ പങ്കെടുക്കുന്നതിലൂടെ സകലവിധ ഗ്രഹപ്പിഴ ദോഷങ്ങൾ അകലുമെന്ന് മനസേവാ മിഷൻ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി മൂകാംബിക സജി പോറ്റി പറഞ്ഞു. യാഗത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് നടക്കുന്ന മഹാ ചണ്ഡികായാഗത്തിൽ പങ്കെടുക്കുന്നതിലൂടെ പൂർവ ജൻമ്മങ്ങളിലെ പാപങ്ങളും മുൻ തലമുറകൾ അറിഞ്ഞൊ അറിയാതെയോ ചെയ്ത സകല പാപങ്ങളും നീങ്ങി, സർവ ശത്രു നാശവും, ആയുരാരോഗ്യ സമ്പത് സമൃദ്ധിയും ,വിദ്യയും,കൈവരുമെന്ന് ആചാര്യ സഭാ കൺവീനറും വാസ്തു ശാസ്ത്ര വിധഗ്ദനുമായ മോക്ഷ ഗിരിമഠം രമേഷ് ശർമ്മ പറഞ്ഞു.യാഗം പൂർത്തിയാകുന്നതോടെ യാഗത്തിൽ പങ്കെടുത്തവർക്കും നാടിനും ആയുരാരോഗ്യ സമ്പത് സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ഇന്നലെ നടന്ന ആത്മീയ സദസ് വാഴൂർ തീർത്ഥപാദ ആശ്രമ മുഖ്യ കാര്യദർശി ഗരുഡധ്വജാനന്ത തീർത്ഥ പാദ സ്വാമി, വാസ്തു ശാസ്ത്ര വിധഗ്ദൻ മോഷഗിരി മഠം രമേഷ് ശർമ്മയും ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.ഇന്ന് നടക്കുന്ന മഹാചണ്ഡികാ യാഗത്തിൽ മഹാലക്ഷമി ,മഹാ സരസ്വതി, മഹാകാളി തുടങ്ങിയ ദേവി ഭാവങ്ങളെ സമന്വയിപ്പിച്ച് കാഞ്ചിപുരംപട്ട് സാരികൾ, നെയ്യ് തുടങ്ങിയ സകലവിധ ഹോമദ്രവ്യങ്ങളും അഗ്നിയിൽ സമർപ്പിക്കും.