കോന്നി: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ വോട്ട് ചെയ്യുന്നത് 11 പഞ്ചായത്തുകളിലെ വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ കലഞ്ഞൂർ പഞ്ചായത്തിലാണുള്ളത്. കുറവ് മൈലപ്രയിലും. 28228 വോട്ടർമാരാണ് കലഞ്ഞൂർ പഞ്ചായത്തിലുള്ളത്. മൈലപ്രയിൽ 8482 വോട്ടർമാരാണുള്ളത്.
പഞ്ചായത്തുകളിലെ പുരുഷ, സ്ത്രീ
വോട്ടർമാരുടെ എണ്ണം:
(പഞ്ചായത്ത് - പുരുഷൻമാർ - സ്ത്രീകൾ എന്ന ക്രമത്തിൽ)
കലഞ്ഞൂർ: 13079 , 15149
മൈലപ്ര: 4083, 4399
മലയാലപ്പുഴ: 7096, 8025
തണ്ണിത്തോട്: 5851, 6141
ചിറ്റാർ: 7029, 7672
സീതത്തോട്: 6720, 6716
കോന്നി: 11478, 12685
പ്രമാടം: 13075, 15101
വള്ളിക്കോട്: 8255, 9764
ഏനാദിമംഗലം: 8516, 9497
അരുവാപ്പുലം: 8351, 9274.