മല്ലപ്പള്ളി: മങ്കുഴിപ്പടി പള്ളിക്കപ്പറമ്പിൽ ഡോ. തമ്പി ജോൺ (89) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ തിടനാട് ചെമ്പനാൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ ജോൺ (തങ്കമ്മ, റിട്ട. അദ്ധ്യാപിക, നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്‌കൂൾ). മക്കൾ: പരേതയായ ആനി, ലാലാജി, ബീന. മരുമക്കൾ: റാന്നി അത്തിക്കയം കുറ്റിയിൽ പരേതനായ രാജു, കട്ടപ്പന കല്ലാർ കാളിയമഠത്തിൽ ബീന, പത്തനംതിട്ട ചെമ്പോത്തറ ബേബി. അറുപത് വർഷത്തോളം മല്ലപ്പള്ളിയിൽ ഹോമിയോ പ്രാക്ടീഷ്ണറായിരുന്നു പരേതൻ.