mahachandikayagam
ദേവീ നാമ ജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മൈലപ്ര ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ നടന്നു വന്ന മഹാ ചണ്ഡിക യാഗം

മൈലപ്ര: ദേവീ നാമ ജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മൈലപ്ര ശ്രീദുർഗാ ദേവീ ക്ഷേത്രത്തിലെ മഹാ ചണ്ഡികാ യാഗത്തിന് ഭക്തിനിർഭരമായ സമാപനമായി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് യാഗശാലയിലെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി നടന്നിരുന്ന മഹാ ചണ്ഡികായാഗം സരസ്വതിപൂജ ശത്രുസംഹാര പൂജ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം മഹിഷാസുര നിഗ്രഹം പുനരവതരിപ്പിക്കുന്ന ചടങ്ങോടെയാണ് സമാപിച്ചത്. യാഗത്തിൽ പങ്കെടുത്തതിലൂടെ മുൻ ജൻമ്മങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത പൊയ സർവദോഷങ്ങളും പൃതൃക്കൾക്ക് മോഷവും സകല കർമ്മദോഷങ്ങളുമകന്ന് ആയുരാരോഗ്യ സമ്പദ് സമ്യദ്ധിയും ഭാഗ്യവും ലഭിക്കുമെന്ന് ആചാര്യ സഭാ കൺവീനറും വാസ്തു ശാസ്ത്ര വിദഗ്ദനുമായ മോക്ഷ ഗിരി മഠം രമേഷ് ശർമ്മ പറഞ്ഞു. യാഗത്തിന്റെ സമാപന ദിവസമായ ഇന്നലെ പുലർച്ചെ മഹാ ഗണപതി ഹോമം,ചണ്ഡികാ യാഗം,സരസ്വതീപൂജ, അന്നപൂർണേശ്വരി പൂജ, മഹാ കഷായ തീർത്ഥം ആത്മീയ സദസ് തുടങ്ങിയ ചടങ്ങുകൾ നടന്നു. മഹാ ചണ്ഡികാ യാഗം പോലെയുള്ള ചടങ്ങുകൾ നടത്തുന്നതിലൂടെ നാടിനും നാട്ടുകാർക്കും ആത്മീയ ഔന്നത്യം കൈവരുമെന്ന് യാഗശാല സന്ദർശിച്ച മുൻ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. യാഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആത്മീയ സദസിൽ യാഗാ ചെയർമാൻ പന്തളം വലിയകോയിക്കൽ കൊട്ടാരം മകംനാൾ കേരളവർമ്മ രാജാ,മോക്ഷഗിരി മഠം രമേഷ് ശർമ്മ,പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ ആത്മീയ പ്രഭാഷണം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജും യാഗശാല സന്ദർശിച്ചു.ചടങ്ങുകൾക്ക് കൊല്ലൂർ മൂകാംബികാ ക്ഷേത്രം തന്ത്രി നിത്യാനന്ദ അന്ധിഗ,കുമാർ ശാസ്ത്രികൾ തുടങിയ എട്ട് തന്ത്രികളും മൈലപ്ര ദുർഗാദേവീ ക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരി, മൂകാംബിക സജി പോറ്റി, സോമൻ സ്വാമി തുടങ്ങിയവർ മുഖ്യ കാർമ്മികത്വം വഹിച്ചു.എല്ലാ ദിവസവും ഭക്തർക്ക് മഹാ അന്നപ്രസാദ വിതരണവും ഉണ്ടായിരുന്നു.