balajanayogam
എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം ശാഖയിൽ ബാലജന രൂപീകരണ യോഗം തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1153 നെടുമ്പ്രം ശാഖയിൽ ബാലജനയോഗം രൂപീകരിച്ചു. യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിൽ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ശിവൻ മടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ മുഖ്യപ്രഭാക്ഷണം നടത്തി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ രവിവാര പാഠശാല വിദ്യാർത്ഥികൾക്കുള്ള പാഠ്യ പദ്ധതി നൽകി. ബാലജനയോഗം യൂണിയൻ കോ- ഓർഡിനേറ്റർ വി.ജി വിശ്വനാഥൻ ആമുഖ പ്രസംഗം നടത്തി. ശാഖാ പ്രസിഡന്റ് സജിമോൻ, വൈസ് പ്രസിഡന്റ് അനിൽ ചക്രപാണി, വനിതാ സംഘം യൂണിയൻ കൺവീനർ സുധാഭായി എന്നിവർ പ്രസംഗിച്ചു.