thanithode-plantation-roa
തണ്ണിത്തോട് പ്ലന്റേഷൻ റോ​ഡ്

തണ്ണിത്തോട്: തണ്ണിത്തോട് പ്ലാന്റേഷൻ ​ തേക്കുതോട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപണികൾ നടത്തുന്നില്ലെന്ന് പരാതി. തണ്ണിത്തോട്ടിൽ നിന്ന് തുടങ്ങി പ്ലാന്റേഷനിലൂടെ തേക്കുതോട് ജംഗ്ഷനിലെത്തുന്ന ഈ റോഡിന് നാല് കിലോമീറ്റർ ദൂരമുണ്ട്. മുമ്പ് പ്ലാന്റേഷൻ കോർപ്പറേഷന്റെ റോഡായിരുന്നെങ്കിലും പിന്നീട് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയായിരുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്, കരുമാൻതോട്, ഏഴാന്തല, മൂർത്തിമൺ, പറക്കുളം, തൂമ്പാകുളം, പൂച്ചകുളം, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും, പ്ലാന്റേഷനിലെ തൊഴിലാളികളും ദിവസവും യാത്ര ചെയ്യുന്ന റോഡാണിത്, മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് റോഡിലെ നാല് കലുങ്കുകൾ പുതുക്കി പണിതിരുന്നു. പ്ലാന്റേഷൻ ഭാഗത്തെ ഭാഗങ്ങളാണ് കൂടുതലായി തകർന്നിരിക്കുന്നത്. ഇവിടെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്. പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപണികൾ നടത്തി ഗതാഗത യോഗ്യമാക്കമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.