പത്തനംതിട്ട: ഭാരതീയ ജ്യോതിഷ വിചാര സംഘിന്റെ ജില്ലാ സമ്മേളനവും ജ്യോതിഷ വാസ്തു ശാസ്ത്ര സെമിനാറും ആത്മീയ സംഗമവും 26ന് പത്തനംതിട്ട ബി.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8 ന് അഖില ഭാരത ആത്മീയ പ്രചാരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആത്മീയ സംഗമം ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ. എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. ബി. ജയപ്രകാശ് പ്രഭാഷണം നടത്തും. 10 ന് ജില്ലാ സമ്മേളനവും ജ്യോതിഷ വാസ്‌തു ശാസ്ത്ര തന്ത്ര ശാസ്ത്ര സെമിനാറും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ലാൽ

പ്രസാദ് ഭട്ടതിരി അദ്ധ്യക്ഷത വഹിക്കും. കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരി, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഡോ.ബി. ജയപ്രകാശ്, വി.സി .ശ്രീനിവാസൻപിള്ള, പി .ഭാർഗവൻ പിള്ള ചേപ്പാട് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് 2.30 ന് ആദരണസഭ.

ജില്ലാ സെക്രട്ടറി ളാക്കൂർ ശശിധരൻ നായർ, ജോ. സെക്രട്ടറി വി .ആർ. ഉണ്ണിക്യഷ്ണൻ, ആർ. സോമശേഖരൻ പിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.