comlaint

പത്തനംതിട്ട: റബർ കൃഷി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് റബർ ഡീലേഴ്‌സ് ഫെഡറേഷൻ നിവേദനം നൽകി. വിലത്തകർച്ച മൂലം റബർ കർഷകർ വൻ പ്രതിസന്ധിയിലാണ്. ഉത്‌പാദന മേഖലയിൽ നിന്ന് കർഷകർ‌ വിട്ടുനിൽക്കുന്നതുമൂലം ആഭ്യന്തര വിപണി വൻ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ടോമി കുരിശുമൂട്ടിൽ, ജനറൽ സെക്രട്ടറി ബിജു പി. തോമസ് എന്നിവർ പറഞ്ഞു.

സംസ്ഥാന സർക്കാർ അശാസ്‌ത്രീയമായി നിർമ്മിച്ച പുതിയ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് 2013 മുതലുള്ള പഴയ കണക്കുകൾ വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തെറ്റായ നോട്ടീസുകൾ അയച്ച് സാമ്പത്തികമായും മാനസികമായും റബർ വ്യാപാരികളെ വലയ്ക്കുന്ന നടപടികളും അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.