തിരുവല്ല: തിരുമൂലപുരം വാഴത്തറ മലയിൽ വി.എം.വർഗീസ് (കീവർച്ചൻ-98) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ. ചെന്നിത്തല ളാഹയിൽ കുടുംബാംഗം പരേതയായ റെയ്ച്ചൽ വർഗീസ് . മക്കൾ : വി.വി. മാമ്മൻ(റിട്ട. ഹെഡ്മാസ്റ്റർ സെന്റ് തോമസ് എച്ച്.എസ്.എസ്.ഇരുവള്ളിപ്ര ), തങ്കമ്മ ചക്കോ (നാഗ്പൂർ), പരേതനായ ദാനിയേൽ വർഗീസ്, വി.ജി.വർഗീസ്, ചാക്കോ വർഗീസ്, വി.വി. ജോസഫ് (ദുബായ്). മരുമക്കൾ: വൽസമ്മ മാമ്മൻ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ജയിംസ് എൽ.പി.എസ്.ചങ്ങനാശ്ശേരി), ടി. ടി.ചാക്കോ (തൊട്ടിയിൽ മണിമല ), സാലി വർഗീസ് (മാമ്മൂട്ടിൽ തിരുവൻവണ്ടൂർ), മോളി ചാക്കോ ( ഇല്ലിക്കൽ വേഴപ്ര), ബീനാ ജോസഫ് (പുതുപ്പറമ്പിൽ തിരുവല്ല). ഫാ.പ്രദീപ് വാഴത്തറ മലയിൽ കൊച്ചുമകനാണ്