sob-saramma-cherian

മല്ലപ്പള്ളി​ ആനിക്കാട്: കാവുങ്കൽ പരേതനായ ചെറിയാൻ ആൻഡ്രൂസിന്റെ ഭാര്യ സാറാമ്മ ചെറിയാൻ (ചിന്നമ്മ​-82) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. വള്ളംകുളം കാട്ടൂർ കുടുംബാംഗമാണ്. മക്കൾ: സാജൻ, അമ്മാൾ, ലൈസാമ്മ. മരുമക്കൾ: ജോയ്‌സ്, അനിയൻകുഞ്ഞ് തലവടി, ബാബുക്കുട്ടി കുന്നന്താനം.