തിരുവല്ല: കേരളാ ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാത്യൂ വറുഗീസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് എൻ.കെ.സശിധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.അജിത്കുമാർ മുൻ സംസ്ഥാന നേതാക്കളെ ആദരിച്ചു. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യൂ ചികിത്സാ സഹായം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ബാബു ജോസഫ്, വി.വി. ജോൺ, എം.കെ.ചന്ദ്രൻനായർ, കെ.എ.ജയിംസ്, രാജൻ വറുഗീസ്, കെ.എസ്.രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി നായർ, ബി.സുരേഷ്‌കുമാർ, വി.എസ്.സജീവൻ, പി.തമ്പാൻ, എം.കെ.രാജപ്പൻ എന്നിവർ പ്രസംഗിച്ചു.