പന്തളം: ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ മങ്ങാരം വാലുതുണ്ടിൽ കിഴക്കേതിൽ ജോസ്ഭവനിൽ വി. എം. ജോർജ്ജ് (82) നിര്യാതനായി. തുമ്പമൺ തെരുവിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 11 ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12 ന് അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. ഭാര്യ പരേതയായ തങ്കമ്മ ജോർജ്ജ്, കൊട്ടാരക്കര, പുലമൺ മുകളിൽ കുടുംബാംഗമാണ്. മക്കൾ : ജോർജ്ജ് ജോസ് (കോയമ്പത്തൂർ), ജോളി, ജിജി. മരുമക്കൾ: ബിനു (ഏഴംകുളം), ജോൺസൺ (സൗദി), ഡാനി (ഒമാൻ).