ശബരിമല: പ്രളയത്തിൽ മണൽ കയറി നികന്ന പമ്പാനദിയെ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ വർഷം ഒന്നു കഴിഞ്ഞിട്ടും നടപടികൾ ഒന്നുമായില്ല. മൈനർ ഇറിഗേഷൻ വകുപ്പിനാണ് ഇതിന്റെ ചുമതല. വെള്ളം തടഞ്ഞു നിറുത്തുന്നതിനുള്ള തടയിണകളുടെ നിർമ്മാണം ആരംഭിച്ചു. നദിയോട് ചേർന്ന് റോഡിന്റെ ഭാഗത്തെ സംരക്ഷണഭിത്തി തകർന്നിരുന്നു. കഴിഞ്ഞ സീസണിൽ മണൽചാക്ക് അടുക്കിയാണ് സംരക്ഷിച്ചത്. ആസ്ഥാനത്ത് 284 മീറ്റർ നീളത്തിലും 7 മീറ്റർ ഉയരത്തിലും നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണം സീസണ് മുൻപ് പൂർത്തീകരിക്കാൻ ശ്രമം നടക്കുകയാണ്. നദിയുടെ ആഴം വർദ്ധിപ്പിക്കാനുള്ള പദ്ധതി ഉരുളൻ കല്ലുകൾ വന്നടിഞ്ഞതിനാൽ നടപ്പായില്ല.
1. 3 കോടി രൂപയുടെ പദ്ധതി ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
മണൽ കുന്നുകൂടി വികൃതമായ മണപ്പുറം വൃത്തിയാക്കി. ഇതിന്റെ ഭാഗമായി നദിയിലേക്കുള്ള പടി കെട്ടുകളുടെ എണ്ണം 6 - ൽ നിന്നും 13 ആക്കി ഉയർത്തിയാണ് മണപ്പുറം നിരപ്പാക്കിയത്. പമ്പയിൽ സ്ത്രീകൾക്കായി 64 മുറികളുള്ള പുതിയ ടോയ് ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിൽ 3 ബ്ലോക്കുകളിലായി ഉണ്ടായിരുന്ന 279 ടോയ്ലറ്റുകളുടെ അറ്റകുറ്റപണികളും പൂർത്തയാക്കി.
നദിയുടെ ആഴംകൂട്ടാൻ 1. 3 കോടിയുടെ പദ്ധതി
വിരിഷെഡ് ടെൻഡറായില്ല
ത്രിവേണി കൊച്ചുപാലം മുതൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് വരെ താൽക്കാലിക നടപന്തലും ത്രിവേണി വലിയ പാലം മുതൽ കൊച്ചു പാലം വരെ നദിക്കരയിൽ താൽക്കാലിക വിരിഷെഡും നിർമ്മിക്കുന്നതിന് ഇ - ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ക്വട്ടേഷൻ നൽകാതിരുന്നതിനാൽ പണി ആരംഭിക്കാൻ കഴിഞ്ഞില്ല.