aimss

തിരുവല്ല : സ്ത്രീകളെ അവഗണിക്കുന്നത് കേരളത്തിൽ ഇന്നും തുടരുന്നതായി കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെ സംസ്ഥാന വനിതാ സമ്മേളത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിന് എഴുത്തച്ഛൻ മാത്രമാണ് ഉള്ളത്.തമിഴും കന്നടയുമുൾപ്പടെ നമ്മുടെ അയൽപക്കത്തെ ഭാഷകൾക്കൊക്കെ എഴുത്തമ്മമാരുണ്ട്. പാട്ട് നിർമ്മിക്കുന്ന സ്ത്രീകൾ ഉണ്ടായിരുന്നിട്ടും സമൂഹം അവരെ മുഖ്യധാരയിൽ നിന്നകറ്റി നിറുത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എ ഐ എം എസ് എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി കേയ ദെ, ബി.ആർ അപർണ, ഷൈല കെ ജോൺ, ഡോ.വി വേണുഗോപാൽ,കേരളകൗമുദി പത്തനംതിട്ട യൂണിറ്റി ചീഫ് സാം ചെമ്പകത്തിൽ, പ്രൊഫ.ഫിലിപ്പ് എൻ തോമസ്, ഷൈല കെ ജോൺ,ബി ആർ അപർണ്ണ, കെ എം ബീവി, എസ് രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു.