പത്തനംതിട്ട : ബൈക്കപകടത്തിൽ പരിക്കേറ്റ് യുവാവിന്റെ കൈയ്യിൽ നിന്ന് മോതിരം ഊരാനാവാതെ ഡോക്ടർമാരും സുഹൃത്തുക്കളും ബുദ്ധിമുട്ടിയപ്പോൾ രക്ഷകരായെത്തിയത് ഫയർഫോഴ്സ് അംഗങ്ങൾ.

കുലശേഖരപ്പേട്ടയിൽ ബൈക്കപകടത്തിൽപ്പെട്ട നൗഫൽ നജീബിന്റെ വിരലിലെ മോതിരം ഊരിയെടുക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോഴാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്. ഇവർ നൂലുപയോഗിച്ച് പ്ലാസ്റ്ററിടേണ്ട കൈയ്ക്ക് അപകടം പറ്റാതെ നൂലുപയോഗിച്ച് മോതിരം ഊരിഎടുക്കുകയായിരുന്നു. പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ പോൾ വർഗീസ്, എസ്. കെ അജിത്കുമാർ എന്നിവർ ചേർന്ന് ഇന്നലെ വൈകിട്ട് 5.30 ന് നൂൽ ഉപയോഗിച്ച് ഒടിഞ്ഞ കൈപ്പത്തിക്ക് കൂടുതൽ പരിക്ക് ഏല്ക്കാതെ മോതിരം ഊരിയെടുക്കുകയായിരുന്നു.