മെഴുവേലി : ദി പെന്തക്കോസ്ത് മിഷൻ മെഴുവേലി സഭാശുശ്രൂഷക മദർ സാറാമ്മ എബ്രഹാം (സാലമ്മ - 52) നിര്യാതയായി. എലിക്കാട്ടൂർ പുത്തൻപുരയിൽ പരേതനായ പി.സി. എബ്രഹാമിന്റെ മകളാണ്. സംസ്കാരം ഇന്ന് നാലിന് കുഴിക്കാല ടി.പി.എം. സെമിത്തേരിയിൽ. മാതാവ് : ഏലിക്കുട്ടി (യു.എസ്.എ) സഹോദരങ്ങൾ: ഐസക്, മേരിക്കുട്ടി, മേഴ്സി, സന്തോഷ് (യു.എസ്.എ), പരേതനായ എബനേസർ എബ്രഹാം.