മാന്നാർ: പരുമല തിരുമേനിയുടെ 117-ാം ഓർമ്മപെരുന്നാളിന് കൊടിയേറിയതോടെ തീർത്ഥാടന വാരാഘോഷങ്ങൾക്കും തുടക്കമായി. കൊടിയേറ്റിന് ശേഷം നടന്ന തീർത്ഥാടന വാരാഘോഷം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻമാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു.കേരളാ സർവ്വകലാശാല വൈസ്ചാൻസിലർ ഡോ.വി.പി.മഹാദേവൻ പിള്ള മുഖ്യസന്ദേശം നൽകി. ആന്റോആന്റണി എം.പി, മാത്യു.ടി.തോമസ് എം.എൽ.എ,ഫാ.ഡോ.എം.ഒ ജോൺ,ഷിബു വർഗീസ്, ഫാ.കെ.ജി.ജോൺസൺ കോർ എപ്പിസേകോപ്പ,ഫാ.ഇ.പി.വർഗീസ്,ഫാ.എം.സി പൗലോസ്,എ.എം.കുരുവിള,പി.എ.ജേക്കബ്, ജി.ഉമ്മൻ, അഡ്വ.ബജു ഉമ്മൻ,ഫാ.എംസി.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുമേനിയുടെ ആദ്യകാല വസതയിൽ 144 മണിയ്ക്കൂർ നീളുന്ന അഖണ്ഡപ്രർത്ഥനയ്ക്ക് തുടക്കമായി.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റണോസ് മെത്രാപ്പോലീത്താ അഖണ്ഡ പ്രാർത്ഥന ഉദ്ഘാടനം ചെയ്തു.
പരുമലയിൽ ഇന്ന്
പുലർച്ചെ അഞ്ചിന് രാത്രി നമസ്ക്കാരം (പള്ളിയിൽ), 5.45ന് പ്രഭാത നമസ്ക്കാരം (ചാപ്പലിൽ),6.30ന് വിശുദ്ധ കുർബാന (ചാപ്പലിൽ)കാർമ്മികത്വം:ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ,7.30ന് പ്രഭാത നമസ്ക്കാരം(പള്ളിയിൽ),8.30ന് മൂന്നിൻമേൽ കുർബാന, 10.30ന് മലങ്കര ഓർത്തഡോക്സ് സഭയുടെ വിവാഹ സഹായ വിതരണം,12ന് ഉച്ചനമസ്ക്കാരം, 2.30ന് അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷൻ സമ്മേളനം (ആഡിറ്റേറയത്തിൽ), 2.30ന് യുവജന സംഗമം (ചാപ്പലിൽ),നാലിന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര,ആറിന് സന്ധ്യാ നമസ്കാരം,6.45ന് ഗാനശുശ്രൂക്ഷ,ഏഴിന് പ്രസംഗം,എട്ടിന് കബറിങ്കലിൽ ധൂപപ്രാർത്ഥന,ആശിർവാദം,ഒമ്പതിന് ശയന നമസ്കാരം.