
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വഴിയാത്രക്കാരിയായ വൃദ്ധയെ തെരുവുനായ്ക്കൾ ആക്രമിച്ചു. ആനപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന മരിയ (80) ആണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ട് 4.15 ന് ആണ് സംഭവം.
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വൃദ്ധ. ഓട്ടോ ഡ്രൈവർമാരാണ് നായ്ക്കളെ തുരത്തിയോടിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റ മരിയയെ ട്രാഫിക് പൊലീസും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പത്തനംതിട്ട ജനറൽ അശുപത്രിയിൽ എത്തിച്ചു.